കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പട്ടിയോടുപമിച്ച് പോലീസുകാരന് വാട്സ്ആപ്പില്‍ ഇട്ട പോസ്റ്റിനെതിരേ പ്രതിഷേധം വ്യാപകയാവുന്നു. കണ്ണൂര്‍ എആര്‍ ക്യാമ്പിലെ പിണറായി സ്വദേശി അഖില്‍ കണ്ട്യന്‍ എന്ന പൊലീസുകാരനാണ് പോസ്റ്റിട്ടത്. എആര്‍ ക്യാമ്പിലെ ഡ്യൂട്ടി സംബന്ധമായ കാര്യങ്ങള്‍ അറിയിക്കുന്നതിനുള്ള ഗ്രൂപ്പായ ഉൗ്യേ ഉലമേശഹ െ എന്ന ഗ്രൂപ്പിലും ഉഋ & എ കൂട്ടുകാര്‍ എന്നീ ഗ്രൂപ്പുകളിലുമാണ് ഇയാള്‍ പോസ്റ്റിട്ടിരിക്കുന്നത്.
മോദിയുടെ വണ്ടിതട്ടി ഒരു പട്ടി മരിക്കുന്നതായും പട്ടിയെ ഇടിച്ച വണ്ടി നിന്നുപോയതിനെത്തുടര്‍ന്ന് സഹായത്തിനായി അടുത്തുള്ള ഗ്രാമത്തില്‍ പോയി സഹായം അഭ്യര്‍ത്ഥിച്ച െ്രെഡവര്‍ തിരിച്ചുവരുമ്പോള്‍ കഴുത്തില്‍ പൂമാലകളും നോട്ടുമാലകളും നെറ്റിയില്‍ തിളക്കവും മറ്റും കണ്ട മോഡി ഇതെന്താണെന്നു ചോദിച്ചപ്പോള്‍ താന്‍ മോദിയുടെ െ്രെഡവറാണെന്നും ആ പട്ടി ചത്തുപോയെന്നും പറഞ്ഞതിന് ഗ്രാമീണര്‍ നല്കിയ സ്വീകരണമാണ് ഇതെന്നും പരിഹാസരൂപത്തില്‍ ആണ് അഖില്‍ ഇതില്‍ എഴുതിയിരിക്കുന്നത്. പോലീസുകാര്‍ക്കിടയിലും ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: