തളിപ്പറമ്പ്: വിവിധ ആവശ്യങ്ങളുന്നയിച്ച് 27 മുതല്‍ പരിയാരം ദന്തല്‍ കോളേജില്‍ അനിശ്ചിതകാല പണിമുടക്ക് സമരം നടക്കും. ശമ്പള തുല്യത അനുവദിക്കുക, അന്യായമായി തടഞ്ഞുവെച്ച അര്‍ഹതപ്പെട്ട ശമ്പളം അനുവദിക്കുക, ദന്തല്‍ കോളേജിനോട് അധികൃതര്‍ കാണിക്കുന്ന ചിറ്റമ്മ നയം അവസാനിപ്പിക്കുക, നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 25 ന് ഏകദിന പണിമുടക്ക് നടത്താനും ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം 27 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനുമാണ് കോളേജിലെ ദന്തല്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ തീരുമാനം. ഇതു സംബന്ധിച്ച് മാനേജ്മെന്റിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സമരം ഒഴിവാക്കാന്‍ 23 ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ ഡോക്ടര്‍മാരുടെ സംഘടനയുമായി ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്. 42 ഡോക്ടര്‍മാരാണ് ഇവിടെ ജോലി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: