തലശ്ശേരി: നഗരമധ്യത്തിലെ ബാങ്ക് ജീവനക്കാരി ഓഫീസിനുള്ളില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ തോക്കിന്റെ ലൈസന്‍സ് സംബന്ധിച്ച അന്വേഷണങ്ങള്‍ക്കായി തലശ്ശേരി പോലീസ് കാശ്മീരിലേക്ക് പോകും. ലോഗന്‍സ് റോഡിലെ റാണി പ്ലാസയില്‍ പ്രവര്‍ത്തിച്ചിരുന്ന ഐഡിബിഐ ബാങ്ക് തലശ്ശേരി ശാഖയിലെ സെയില്‍സ് സെക്ഷന്‍ ജീവനക്കാരിയായ പുന്നോലിലെ വില്ന വിനോദ് ബാങ്കിനുള്ളില്‍ വെടിയേറ്റ് മരിച്ച കേസിന്റെ അന്വേഷണത്തിനാണ് പോലീസ് സംഘം കാശ്മീരിലേക്ക് പോകുന്നത്. യുവതിക്ക് വെടിയേറ്റ തോക്കിന്റെ ലൈസന്‍സ് കാശ്മീരിലാണ് ഉള്ളതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത് പരിശോധിക്കുന്നതിനാണ് സംഘം കാശ്മീരിലേക്ക് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: