ഹോം » ഭാരതം » 

വീരമൃത്യു വരിച്ചവരുടെ കുടുംബത്തിനു സഹായവുമായി അക്ഷയ്കുമാര്‍

വെബ് ഡെസ്‌ക്
October 22, 2017

മുംബൈ : വീരമൃത്യു വരിച്ച സൈനീകരുടെ ബന്ധുക്കള്‍ക്ക് സഹായവുമായി ഹിന്ദി ചലച്ചിത്രതാരം അക്ഷയ്കുമാര്‍.25000 രൂപയുടെ ചെക്കാണ് ഓരോ കുടുംബത്തിനും സമ്മാനമായി നല്‍കിയത്.

മഹാരാഷ്ട്രയിലെ കൊല്‍ഹാപ്പൂര്‍ മേഖലയിലെ സ്‌പെഷ്യല്‍ ഐജി വിശ്വാസ് നംഗരെ പാട്ടീലാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌ക്കരിച്ചതിനു പിന്നില്‍.

തുടക്കത്തില്‍ മധുര പലഹാരങ്ങള്‍,കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ എന്നിവയുള്‍പ്പെടുന്ന സമ്മാനങ്ങള്‍ നല്‍കാനാണ് തീരുമാനിച്ചിരുന്നത്.പിന്നീട് താരത്തിന്റെ പിന്തുണ ലഭിച്ചതോടെയാണ് ചെക്കുള്‍പ്പെടുന്ന സമ്മാനം നല്‍കാന്‍ തീരുമാനിച്ചത്.

ഒപ്പം വീരമൃത്യു വരിച്ചവരുടെ ത്യാഗത്തിനു മുന്നില്‍ പ്രണാമര്‍പ്പിച്ചു കൊണ്ടുള്ള താരത്തിന്റെ കത്തുമുണ്ട്.പുതിയ വര്‍ഷത്തില്‍ പുത്തന്‍ ഉണര്‍വോടെ ജീവിക്കണമെന്ന സന്ദേശമായിരുന്നു കത്തിലെ പ്രധാന ഉള്ളടക്കം.

 

 

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick