ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തും; സുഷമ സ്വരാജ് ബംഗ്ലാദേശിൽ

Sunday 22 October 2017 10:28 am IST

ധാക്ക: സുഷമ സ്വരാജ് ഇന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത കണ്‍സള്‍ട്ടേറ്റീവ് കമ്മീഷന്റെ (ജെസിസി) യോഗത്തിലും വിദേശകാര്യമന്ത്രി പങ്കെടുക്കും. 2014 നുശേഷം സുഷമയുടെ ആദ്യ ബംഗ്ലാദേശ് സന്ദര്‍ശനമാണിത്. കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ചയാകും. കഴിഞ്ഞ ഏപ്രിലില്‍ ഷേഖ് ഹസീന ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2014ല്‍ ദൽഹിയിൽ വച്ചാണ് അവസാന ജെസിസി യോഗം ചേര്‍ന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള ഉഭയക്ഷി ബന്ധമാണ് ഉള്ളത്, പ്രത്യേകിച്ച്‌ വ്യാപാര നിക്ഷേപ മേഖലകളില്‍.