ഹാര്‍ദിക് പട്ടേലിന്റെ അനുയായികള്‍ ബിജെപിയിലേക്ക്

Sunday 22 October 2017 11:52 am IST

  ഗുജറാത്ത്: ഗുജറാത്തില്‍ ബി ജെ പി യുടെ മുഖ്യ എതിരാളിയായിരുന്ന ഹാര്‍ദിക് പട്ടേലിന്റെ അനുയായികള്‍ ബിജെപിയില്‍ ചേര്‍ന്നു. ഹാര്‍ദിക് പട്ടേലിന്റെ അനുയായികളായ വരുണ്‍ പട്ടേലും രേഷ്മ പട്ടേലുമാണ് ബിജെപി യില്‍ ചേര്‍ന്നത്. പട്ടേല സമുദായംഗങ്ങള്‍ ബിജെപിയോടൊപ്പം നില്‍ക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഹാര്‍ദിക് പട്ടേല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് പ്രഖാപിച്ചതോടെയാണ് ഇവര്‍ ബി ജെ പിയിലേക്ക് എത്തിയത്. പട്ടേല്‍ സമുദായകര്‍ക്ക് സംവരണം വേണം എന്നാവശ്യവുമായി നടത്തിയ സമരങ്ങളില്‍ കോണ്‍ഗ്രസ് ഇതുവരെ ഇടപെട്ടിട്ടില്ല. എന്നാല്‍ ബി ജെ പി സംവരണം ചര്‍ച്ച ചെയ്യാം എന്ന് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ട് പിടിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റേത് എന്നും ഇവര്‍ ആരോപിക്കുന്നു.