ഹോം » കായികം » 

സംസ്ഥാന സ്കൂള്‍ മീറ്റ്: അനുമോള്‍ തമ്പിക്ക് ട്രിപ്പിള്‍ സ്വർണം

വെബ് ഡെസ്‌ക്
October 22, 2017

പാലാ: പാലായില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ മാര്‍ ബേസില്‍ താരം അനുമോള്‍ തമ്പിക്ക് ട്രിപ്പിള്‍ സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലും സ്വര്‍ണ്ണം നേടിയതോടെയാണ് ട്രിപ്പിള്‍ നേട്ടം അനുമോള്‍ക്ക് സ്വന്തമായത്.

3000,5000 മീറ്ററുകളിലും അനുമോള്‍ നേരത്തെ സ്വര്‍ണ്ണം നേടിയിരുന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാര്‍ ബേസിലിന്റെ തന്നെ ആദര്‍ശ് ഗോപിയാണ് സ്വര്‍ണ്ണം നേടിയത്. ജൂനിയര്‍ വിഭാഗത്തില്‍ അഭിഷേക് മാത്യുവും സ്വര്‍ണ്ണം കരസ്ഥമാക്കി.

Related News from Archive
Editor's Pick