ഹോം » കേരളം » 

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

വെബ് ഡെസ്‌ക്
October 22, 2017

കോഴിക്കോട്: പട്ടാപ്പകല്‍ റോഡരികില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കക്കോടി സ്വദേശി ജംഷീറാണ് പിടിയിലായത്.

ബുധനാഴ്ച വൈകുന്നേരം വൈഎംസിഎ റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെയാണ് ഇയാള്‍ കടന്ന് പിടിച്ചത്. പീഡനശ്രമം തൊട്ടടുത്ത സിസിടിവിയില്‍ പതിയുകയായിരുന്നു. സോഷ്യല്‍മീഡിയയിലൂടെ വീഡിയോ പുറത്ത് വന്നതോടെയാണ് നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് കേസെടുത്തത്. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടില്ല.പ്രാഥമികമായി നടത്തിയ അന്വേഷണത്തില്‍ ഒക്ടോബര്‍ 18 നാണ് ഈ സംഭവം നടന്നതെന്ന് ബോധ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയുമായിരുന്നു

 

 

Related News from Archive
Editor's Pick