ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി തോമസ് ഐസക്

Sunday 22 October 2017 2:57 pm IST

കൊച്ചി: ചെഗുവേര ഇന്ത്യന്‍ യുവത്വത്തെ വഴിതെറ്റിക്കുന്നുവെന്ന ഹൈക്കോടതി നിരീക്ഷണത്തിനെതിരെ മന്ത്രി തോമസ് ഐസക്കിന്റെ രൂക്ഷവിമര്‍ശനം. കോടതി രാഷ്ട്രീയം വ്യാഖ്യാനിക്കേണ്ടതില്ലെന്നും കോടതി മുറി മോറല്‍ ക്ലാസല്ലെന്നും വിലമനസിലാക്കി കോടതി പെരുമാറണമെന്നും തോമസ് ഐസക് പറഞ്ഞു. കോട്ടയം മാന്നാനം കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ചെഗുവേര ഇന്ത്യന്‍ യുവത്വത്തെ വഴിതെറ്റിക്കുന്നതായി കോടതി വിമര്‍ശിച്ചു. ഇതിനെതിരെയാണ് മന്ത്രി തോമസ് ഐസക് പ്രതികരിച്ചത്. ചെഗുവേരയെ മാത്രമല്ല, ഭഗത് സിംഗിനേയും ഇടതു പക്ഷം പ്രചാരണത്തിന് ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രകമ്മറ്റി അംഗങ്ങള്‍ക്ക് ചൈനീസ് എംബസി ഉദ്യോഗസ്ഥര്‍ സമ്മാനം നല്‍കിയ വാര്‍ത്തയോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.