ഹോം » ഭാരതം » 

രാജ്യത്ത് 400 ഐടിഐകളുടെ അംഗീകാരം റദ്ദാക്കി

വെബ് ഡെസ്‌ക്
October 22, 2017

ന്യൂദല്‍ഹി: രാജ്യത്ത് 400 ഐടിഐകളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം നല്‍കുന്ന ഐടിഐ സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളും പരിശീലകരും ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അംഗീകാരം റദ്ദാക്കിയത്.

രാജ്യത്ത് 13, 000 ഐടിഐകളാണ് ഉള്ളത് ഇതില്‍ 400 എണ്ണത്തിലും അടിസ്ഥാന സൗകര്യങ്ങളും നല്ല പരിശീലകരും ഇല്ലെന്ന് സ്‌കില്‍ ഡവലപ്‌മെന്റ് മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി രാജേഷ് അഗര്‍വാള്‍ വ്യക്തമാക്കി. ഐടിഐ പ്രവര്‍ത്തിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നേരത്തെ നല്‍കിയിട്ടുണ്ട്. എന്നാല്‍ അംഗീകാരം റദ്ദാക്കിയ സ്ഥാപനങ്ങളില്‍ ഈ നിര്‍ദ്ദേശങ്ങളൊന്നും പാലിച്ചിരുന്നില്ലെന്നും അഗര്‍വാള്‍ പറഞ്ഞു.

ഐടിഐകളുടെ അംഗീകാരം റദ്ദാക്കിയതിനെ തുടര്‍ന്ന് രാജ്യത്തെ ഐടിഐകളുടെ ഗുണനിലവാരം പരിശോധന കര്‍ശനമാക്കുവാന്‍ സ്‌കില്‍ ഡവലപ്‌മെന്റ് മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. നിലവാരം ഇല്ലാത്ത സ്ഥാപനങ്ങളില്‍ പഠിച്ച് വിദ്യാര്‍ത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി.

Related News from Archive
Editor's Pick