ഇരിട്ടി: ഇരിട്ടി-മൈസൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ മാക്കൂട്ടം-ചുരം റോഡില്‍ ഇരിക്കൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ മറിഞ്ഞ് 7 പേര്‍ക്ക് പരിക്കേറ്റു. ഇരിക്കൂര്‍ ഡയനാമോസ് സെന്റര്‍ സ്വദേശികളായ മൊയ്തു (65), ദിറര് (52), ഷംറാസ് (10), ഷിഹാബ് (17), ഇബ്രാഹിം (38), റജിലാസ്(17), ഷര്‍ഹാന്‍ 13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 3 മണിയോടെയായിരുന്നു അപകടം. ഇരിക്കൂറില്‍ നിന്നും ഗുണ്ടല്‍പേട്ടയില്‍ പോയി തിരിച്ചു വരികയായിരുന്ന വിവാഹപാര്‍ട്ടി സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: