ഇരിക്കൂര്‍: സ്കൂള്‍ കായികമേളയില്‍ സ്വര്‍ണം നേടിയ അഭിനവ് ഊരത്തൂര്‍ ഗ്രാമത്തിന്റെ അഭിമാനമായി മാറി. പാലായില്‍ നടക്കുന്ന കായികമേളയില്‍ ജൂനിയര്‍ വിഭാഗം 100 മീറ്ററില്‍ 11.08 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് അഭിനവ് സ്വര്‍ണം നേടിയത്. ഇന്ന് നടക്കുന്ന 200 മീറ്റര്‍ മത്സരത്തിലും അഭിനന്ദ് പങ്കെടുക്കുന്നുണ്ട്. ഊരത്തൂരിലെ കോര്‍ക്കണ്ടി രത്നാകരന്-റിഷ ദമ്പതികളുടെ മകനാണ് ഈ സ്പ്രിന്റ് താരം. ഊരത്തൂര്‍, കല്യാട് എന്നിവിടങ്ങളിലെ സ്കൂളുകളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് 2014 ലാണ് സായിയില്‍ പ്രവേശനം നേടിയത്. 2014 ലെ സംസ്ഥാന കായികമേളയില്‍ 100, 200 മീറ്റര്‍ മത്സരങ്ങളില്‍ സ്വര്‍ണം നേടിയ അഭിനവ് 2016 ല്‍ വഡോദരയില്‍ നടന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ ട്രിപ്പിള്‍ 100, 200, 4/100 റിലേ മത്സരങ്ങളില്‍ സ്വര്‍ണം നേടി കേരളത്തിന്റെ അഭിമാനതാരമായി മാറിയിരുന്നു. തിരുവനന്തപുരത്ത് നടന്ന ദക്ഷിണമേഖല ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും 100 മീറ്ററില്‍ സ്വര്‍ണവും 200 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു. തിരുവനന്തപുരം ചുണ്ടത്തില്‍ മാധവ് വില്ല എച്ച്എസ്എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അഭിനവ്. നാട്ടുകാരുടെ അകമഴിഞ്ഞ പ്രോത്സാഹനവും ഈ കായികതാരത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: