ഹോം » പ്രാദേശികം » കണ്ണൂര്‍ » 

നേത്രരോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം

October 22, 2017

കണ്ണൂര്‍: കേരളത്തിലെ നേത്രരോഗ വിദഗ്ധരുടെ സംസ്ഥാന സംഘടനയായ കേരള സൊസൈറ്റി ഓഫ് ഓഫ്താല്‍മിക് സര്‍ജ്ജന്‍സിന്റെ ആഭിമുഖ്യത്തില്‍ നേത്രരോഗ ചികിത്സാ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം കണ്ണൂരില്‍ നടന്നു. ഒഫ്താല്‍മിക് സൊസൈറ്റി ഓഫ് കണ്ണൂര്‍, കോംട്രസ്റ്റ് കണ്ണാശുപത്രി, ഐഎംഎ തലശ്ശേരി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സമ്മേളനം. ഡോ.ശ്രീനി എടക്ലോണിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.തോമസ് ചെറിയാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളം, കര്‍ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള 13 പ്രഗത്ഭ നേത്രരോഗ വിദഗ്ധന്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ.വനജ രാഘവന്‍ സ്വാഗതവും ഡോ.വി.ഒ.മോഹന്‍ബാബു നന്ദിയും പറഞ്ഞു. യുവിയൈറ്റ്‌സിനെക്കുറിച്ച് ഡോ.വി.കെ.അനുരാധയും ഗ്ലോക്കോമ രോഗത്തെക്കുറിച്ച് ഡോ.ബിന്ദു എസ് അജിത്തും തിമിരബാധയെക്കുറിച്ച് ഡോ.യദുള്ള ഉമേഷും ഡോ.സായികുമാറും ക്ലാസെടുത്തു. ഡോ.ഗോപാല്‍ എസ്.പിള്ള, ഡോ.സിമി മനോജ് കുമാര്‍, ഡോ.സൗമ്യ നമ്പ്യാര്‍, ഡോ.ലൈല മോഹന്‍, ഡോ.വി.എ.ജെയ്‌സണ്‍, ഡോ.അശോക് നടരാജന്‍, ഡോ.പ്രകാശ് വി.എസ്, ഡോ.ജ്യോതി തുടങ്ങിയവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick