ഹോം » പ്രാദേശികം » കണ്ണൂര്‍ » 

നാഷനല്‍ സ്‌കൂള്‍ ഗെയിംസ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ സച്ചിനും സ്വരൂപയും പങ്കെടുക്കും

October 22, 2017

തലശ്ശേരി: നവംബര്‍ 10 മുതല്‍ 14 വരെ തെലങ്കാനയിലെ വാറങ്കലില്‍ നടക്കുന്ന നാഷനല്‍ സ്‌കൂള്‍ ഗെയിംസ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് തലശ്ശേരി ഗവ.ബ്രണ്ണന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികളായ സഹോദരങ്ങള്‍ പങ്കെടുക്കും. സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ പ്ലസ്ടു വിദ്യാര്‍ഥി സച്ചിന്‍ പ്രദീപും സബ്ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ഏഴാം തരം വിദ്യാര്‍ഥിനി ഇ.ടി.സ്വരൂപയുമാണ് പങ്കെടുക്കുന്നത്. യെല്ലോ റേറ്റിങ് താരങ്ങളാണ് ഇരുവരും. ഇത് അഞ്ചാം തവണയാണ് സച്ചിന്‍ പ്രദീപ് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. കഴിഞ്ഞവര്‍ഷം ദേശീയതലത്തില്‍ സില്‍വര്‍ നേടിയിട്ടുണ്ട്. നിരവധി ജില്ല സംസ്ഥാന മത്സരങ്ങളില്‍ കഴിവുതെളിയിച്ച സച്ചിന്‍ ചെസ്സ് രംഗത്ത് ഒരു മുതല്‍ക്കൂട്ടാണ്. സഹോദരി സ്വരൂപ ഇത് രണ്ടാം തവണയാണ് ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി വിവിധ കാറ്റഗറികളില്‍ സംസ്ഥാന ചെസ്സ് അസോസിയേഷന്‍ നടത്തുന്ന മത്സരങ്ങളില്‍ ചാമ്പ്യന്‍പട്ടമണിയുകയും ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. സിവില്‍ കോണ്‍ട്രാക്ടറായ മേലൂരിലെ പി.വി.പ്രദീപ് കുമാര്‍-പി.ടി.വത്സല ദമ്പതികളുടെ മക്കളാണ്.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick