തുറവൂര്‍: താലൂക്ക് ആശുപത്രി വളപ്പില്‍ അനധികൃത വാഹന പാര്‍ക്കിങ്. പോലീസില്‍ പരാതി നല്‍കാനൊരുങ്ങി ആശുപത്രി അധികൃതര്‍. ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം ആംബുലന്‍സുകള്‍ക്കോ രോഗികളുമായെത്തുന്ന മറ്റു വാഹനങ്ങള്‍ക്കോ കടന്നുവരാന്‍ കഴിയാത്ത സ്ഥിതിയാണ്.
സ്റ്റോര്‍റൂമില്‍ നിന്ന് മരുന്നുകള്‍ വിതരണ സ്ഥലത്ത് എത്തിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്ന് ജീവനക്കാര്‍ പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് പറയുന്നുണ്ടെങ്കിലും ഇവരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുന്നതുമായാണ് പരാതി. ദൂരസ്ഥലങ്ങളിലേക്ക് ബസില്‍ ജോലിക്ക് പോകുന്നവരുടെ വാഹനങ്ങളാണ് ഇവിടെ പാര്‍ക്ക് ചെയ്യുന്നതിലധികമെന്ന് ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: