അരൂര്‍: റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. അരൂര്‍ – അരൂക്കുറ്റി, അരൂര്‍- അരൂര്‍ മുക്കം റോഡുകളിലാണ് ഇനിയും നിര്‍മ്മാണ ആരംഭിക്കാത്തത്.
ദിവസങ്ങള്‍ മുന്‍പാണ് ഇരു റോഡുകളുടേയും ദേശീയ നിലവാരത്തിലുള്ള നിര്‍മ്മണ പ്രവര്‍ത്തനം മന്ത്രി ജി. സുധാകരന് അരൂരില്‍ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ നിര്‍മ്മണം ആരംഭിക്കുന്നതിനുള്ള സാധനങ്ങള്‍ പോലും ഇറക്കിയിട്ടില്ലെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
ഇരു റോഡുകളും ദേശീയ നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ തുകകള്‍ അനുവദിച്ച ശേഷമാണ് ഉദ്ഘാടനം നടത്തിയത്.
എന്നാല്‍ ഇനിയും റോഡ് നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള കാലതാമസം എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാനുള്ള തന്ത്രമാണോ ഉദ്ഘാടന മാമാങ്കം നടത്തിയതെന്ന് ഇതുവഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ ചോദിക്കുന്നു.
റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. മഴ ശക്തമായി തുടരുന്നതാണ് നിര്‍മ്മാണം വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: