മുഹമ്മ: ദേശീയ സ്കൂള്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കാന്‍ കോമളപുരം ലൂഥറന്‍ മിഷന് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നും മൂന്നു കായിക താരങ്ങള്‍.
കബഡി കേരള ടീമിലെ പ്ലസ്ടു വിദ്യാര്‍ഥി എന്‍. എ. അക്ഷയ്കുമാര്‍ സീനിയറിലും പ്ലസ് വണ്‍ വിദ്യാര്‍ഥി എസ്. വിജിത്, പത്താം ക്ലാസ് വിദ്യാര്‍ഥി അക്ഷയ്പ്രദീപ് എന്നിവര്‍ ജൂനിയര്‍ വിഭാഗത്തിലുമാണ് മത്സരിക്കുക.
ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിപ്പ് മധ്യപ്രദേശിലും സീനിയര്‍ രാജസ്ഥാനിലുമാണ് നടക്കുന്നത്. സബ്ജില്ലാ വിജയികളായ സ്കൂള്‍ ടീമിലെ ആറുപേര്‍ റവന്യൂ ജില്ലയില്‍ മത്സരിച്ചു. ഇവര്‍ ഉള്‍പ്പെട്ട ആലപ്പുഴ ജില്ല സൗത്ത് സോണ്‍ ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കി.
തിരുവനന്തപുരത്ത് നവംബര്‍ ആദ്യ വാരത്തില്‍ നടക്കുന്ന കബഡി ചാമ്പ്യന്‍ഷിപ്പില്‍ സ്കൂളിലെ നാലു കായികതാരങ്ങള്‍ക്ക് പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.
സ്കൂളിലെ കായികാദ്ധ്യാപകന്‍ പി. സലിമാണ് താരങ്ങളെ പരിശീലിപ്പിക്കുന്നത്. പതിനഞ്ചു വര്‍ഷമായി സ്കൂള്‍ ടീം കബഡിയില്‍ ജൈത്രയാത്ര തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: