ഹോം » ഭാരതം » 

ജി.എസ്.ടി സ്ഥിരതയാര്‍ജ്ജിക്കാന്‍ ഒരു വര്‍ഷം എടുക്കുമെന്ന് റവന്യു സെക്രട്ടറി

വെബ് ഡെസ്‌ക്
October 22, 2017

ന്യൂദല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയതിലുള്ള ബുദ്ധിമുട്ടുകള്‍ മറികടന്ന് സ്ഥിരത കൈവരിക്കുന്നതിന് ഒരു വര്‍ഷം എടുക്കുമെന്ന് റവന്യു സെക്രട്ടറി ഹസ്മുഖ് ആദിയ. ചെറുകിട, ഇടത്തരം കച്ചവടക്കാര്‍ക്ക് മേലുള്ള നികുതി ഭാരം ഒഴിവാക്കുന്നതിന് പുനരവലോകനം ആവശ്യമാണെന്നും പി.ടിഐയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഹസ്മുഖ് ആദിയ പറഞ്ഞു.

സമ്പൂര്‍ണ പുനഃപരിശോധന ആവശ്യമാണ്. സാധാരണക്കാര്‍ക്കും ചെറുകിട, ഇടത്തരം കച്ചവടക്കാര്‍ക്കും അനുഭവപ്പെടുന്ന ഭാരം ലഘൂകരിച്ചാല്‍ മാത്രമേ ജി.എസ്.ടിയ്ക്ക് ജനങ്ങളുടെ ഇടയില്‍ സ്വീകാര്യത ലഭിക്കൂ. ഇതിനായി ഏതൊക്കെ ഇനങ്ങള്‍ക്ക് നികുതി ശതമാനം കുറയ്ക്കണമെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദഹം പറഞ്ഞു. ഇതിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഗുവാഹത്തിയില്‍ നവംബര്‍ 10ന് നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ സമര്‍പ്പിക്കാനാണ് കമ്മിറ്റി ശ്രമിക്കുന്നത്. അതിനായി തിരക്കിട്ട ചര്‍ച്ചകളും പഠനങ്ങളും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് യോഗത്തിന് അധ്യക്ഷത വഹിക്കുന്നത്.

Related News from Archive
Editor's Pick