നവപ്രഭ പദ്ധതി തുടങ്ങി

Sunday 22 October 2017 11:12 pm IST

തലശ്ശേരി: ആര്‍എംഎസ്എയുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന നവപ്രഭ പദ്ധതി തലശ്ശേരി ഗവ.ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എം.വേണുഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് നവാസ് മേത്തര്‍ അധ്യക്ഷത വഹിച്ചു. കോഓര്‍ഡിനേറ്റര്‍ എന്‍. സതീശന്‍ പദ്ധതി വിശദീകരിച്ചു. മദര്‍ പിടിഎ പ്രസിഡണ്ട് എം.സൗജത്ത്, സീനിയര്‍ അസിസ്റ്റന്റ് എന്‍.പി.സി.ഷീല, എസ്എംസി അംഗം അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ കെ.രമേശന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.പ്രസാദന്‍ നന്ദിയും പറഞ്ഞു. പൊതുവിദ്യാലയങ്ങളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ പഠന പിന്നാക്കാവസ്ഥ കണ്ടെത്തി പരിഹരിക്കുന്ന പദ്ധതിയാണ് നവപ്രഭ.