ഹോം » വിചാരം » കത്തുകള്‍

എസ്. ജാനകി വിരമിക്കുമ്പോള്‍

പ്രിന്റ്‌ എഡിഷന്‍  ·  October 23, 2017

പ്രശസ്ത ഗായിക എസ്. ജാനകി സംഗീതജീവിതം പൂര്‍ണമായും അവസാനിപ്പിക്കുന്ന വാര്‍ത്ത വേദനാജനകമാണ്. മൈസൂരുവില്‍ ഒക്ടോബര്‍ 28-ന് നടക്കുന്ന ചടങ്ങിനുശേഷം പൊതുപരിപാടികളിലും സംഗീതപരിപാടികളിലും പാടുകയില്ലത്രെ.

മലയാളികള്‍ നെഞ്ചേറ്റിയ ഒരു ഗായിക ജാനകിയെക്കഴിഞ്ഞിട്ടേയുള്ളൂ. അവരുടെ എല്ലാ പഴയ ഗാനങ്ങളും ഗൃഹാതുരത്വം ഉണര്‍ത്തുന്നവയാണ്. ജാനകി പാടിയ പാട്ട് കേള്‍ക്കാനിഷ്ടപ്പെടാത്ത മലയാളികള്‍ ഇല്ല. കുറച്ചുനാള്‍ അവര്‍ മാറിനിന്നത് ശ്രോതാക്കളുടെ ആവശ്യപ്രകാരമായിരുന്നില്ല. ചില കോക്കസുകള്‍ അവരെ മാറ്റിനിര്‍ത്തിയിരുന്നുവെന്നത് നിഷേധിക്കാനാവില്ല. എങ്കില്‍തന്നെയും സിനിമകളിലോ സംഗീതപരിപാടികളിലോ പാടാനോ പൊതുപരിപാടികളില്‍

പങ്കെടുക്കാനോ ഇനിയുണ്ടാവില്ല എന്നവര്‍ പറയുന്നത് ഒരുപക്ഷേ ആരോഗ്യ പ്രശ്‌നങ്ങളാലാവും. മലയാളികള്‍ക്കെന്നും ജാനകി കുടുംബാംഗത്തെ പോലെയായിരുന്നു. മലയാളത്തില്‍ അവര്‍പാടിയ പാട്ടുകള്‍ മലയാളികള്‍ എന്നും ഓര്‍മിക്കും.

കെ.എ.സോളമന്‍
എസ്എല്‍ പുരം, ആലപ്പുഴ

Related News from Archive
Editor's Pick