ഹോം » പൊതുവാര്‍ത്ത » വിദ്യാഭ്യാസം

ഹൈദരാബാദ് വാഴ്‌സിറ്റിയില്‍ എംബിഎ

പ്രിന്റ്‌ എഡിഷന്‍  ·  October 23, 2017

ഹൈദ്രാബാദ് വാഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് 2018-19 വര്‍ഷത്തെ ഫുള്‍ടൈം മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിസ്‌ട്രേഷന്‍ (എംബിഎ) പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ വാഴ്‌സിറ്റിയുടെ http://acad.uohyd.ac.in എന്ന വെബ്‌സൈറ്റില്‍ നിര്‍ദ്ദേശാനുസരണം ഇപ്പോള്‍ സമര്‍പ്പിക്കാവുന്നതാണ്. 2017 ഡിസംബര്‍ 15 വരെ അപേക്ഷകള്‍ സ്വീകരിക്കും.

അപേക്ഷകര്‍ ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നും 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബാച്ചിലേഴ്‌സ് ഡിഗ്രിയെടുത്തവരാകണം. 2018 ല്‍ ൈഫനല്‍ ഡിഗ്രി പരീക്ഷ പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2017 നവംബര്‍ 26 ന് നടത്തുന്ന IIM-CAT ല്‍ പങ്കെടുക്കുന്നവരാകണം. കാറ്റ് രജിസ്‌ട്രേഷന്‍ നമ്പരും ടെസ്റ്റ് സെന്റര്‍ േകാഡ് നമ്പരും സഹിതമാണ് അപേക്ഷാ സമര്‍പ്പണം നടത്തേണ്ടത്.

അപേക്ഷാഫീസ് ജനറല്‍ വിഭാഗത്തിന് 350 രൂപയും ഒബിസിക്കാര്‍ക്ക് 250 രൂപയും പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍ക്ക് 150 രൂപയുമാണ്. SBI Collect- പോര്‍ട്ടല്‍ വഴി ഫീസ് അടയ്ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

IIM-CAT 2017 സ്‌കോര്‍ പരിഗണിച്ചാണ് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് തെരഞ്ഞെടുപ്പ്. ഗ്രൂപ്പ് ചര്‍ച്ചയും അഭിമുഖവും ഫെബ്രുവരിയില്‍ ഹൈദ്രാബാദ് വാഴ്‌സിറ്റി ക്യാമ്പസില്‍ നടക്കും. മാര്‍ച്ച് അവസാനം അഡ്മിഷന്‍ പൂര്‍ത്തിയാക്കും. 2018 ജൂലൈയില്‍ ക്ലാസുകള്‍ ആരംഭിക്കും.

നാല് സെമസ്റ്ററുകളുള്ള എംബിഎ പ്രോഗ്രാമില്‍ 60 പേര്‍ക്കാണ് പ്രവേശനം. മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, ഓപ്പറേഷന്‍സ്, ഹ്യൂമെന്‍ റിസോഴ്‌സസ്, എന്റര്‍പ്രണര്‍ഷിപ്പ്, ബിസിനസ് അനലിറ്റിക്‌സ്, ബാങ്കിംഗ് എന്നിവ സ്‌പെഷ്യലൈസേഷനുകളാണ്. താല്‍പര്യമനുസരിച്ച് ഇവയില്‍ രണ്ടെണ്ണം സ്‌പെഷ്യലൈസ് ചെയ്ത് പഠിക്കാം.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആദ്യ സെമസ്റ്ററില്‍ 50580 രൂപയും തുടര്‍ന്നുള്ള ഓരോ സെമസ്റ്ററിലും 33000 രൂപ വീതവും വിവിധ ഇനങ്ങളിലായി ഫീസ് അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ http://acad.uohyd.ac.in- എന്ന വെബ്‌സൈറ്റിലെ പ്രോസ്‌പെക്ടസിലുണ്ട്.

Related News from Archive
Editor's Pick