ജപ്പാനില്‍ വീണ്ടും ആബെ

Sunday 22 October 2017 10:00 pm IST

ടോക്കിയൊ: ജപ്പാനില്‍ ഷിന്‍സൊ ആബെ വീണ്ടും അധികാരത്തിലേക്ക്. ഇന്നലെ പാര്‍ലമെന്റിലേക്കു നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ആബെയുടെ ലിബറല്‍ ഡെമോക്രറ്റിക് പാര്‍ട്ടിയുടെ (എല്‍ഡിപി) നേതൃത്വത്തിലുള്ള മുന്നണി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായി. 465 അംഗ പാര്‍ലമെന്റില്‍ എല്‍ഡിപിയും സഖ്യകക്ഷികളും കൂടി 311 സീറ്റ് നേടുമെന്നാണ് വിവരം. ഉത്തര കൊറിയയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന ആബെയുടെ നയങ്ങള്‍ക്കു പിന്തുണ നല്‍കുന്നതായി ഫലം. രാജ്യത്തെ ഭരണഘടന പരിഷ്‌കരിക്കാനുള്ള നീക്കങ്ങള്‍ക്കും ഇനി വേഗമേറും.