ഹോം » പ്രാദേശികം » കോട്ടയം » 

അദ്ധ്യാപികയുടെ മരണത്തിനിടയാക്കിയ ലോറി ഉടന്‍ കണ്ടെത്തുമെന്ന് പോലീസ്

October 23, 2017

കടുത്തുരുത്തി: മുട്ടുചിറ ആറാംമൈലില്‍ അദ്ധ്യാപികയുടെ ജീവെനടുത്ത ടാങ്കര്‍ ലോറി കണ്ടെത്തുന്നതിനായിട്ടുളള തിരിച്ചല്‍ അന്തിമഘട്ടത്തിലാണെന്ന്്് പോലീസ്. സംഭവം കഴിയഞ്ഞയുടന്‍ ലോറിയുടെ ചിത്രങ്ങള്‍ വിവിധ ക്യാമറകളില്‍ നിന്നും പോലീസ് ശേഖരിച്ചിരുന്നു. കൂടാതെ എറണാകുളം അമ്പലമുകള്‍ ഐഒസി യിലെ സിസിടിവി ദ്യശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്്. രണ്ടുദിവസങ്ങള്‍ക്കകം ലോറി കണ്ടെത്തുവാന്‍ കഴിയുമെന്നാണ്് പ്രതീക്ഷയെന്ന് അന്വേഷണസംഘത്തിന് നേത്യത്വം നല്‍കുന്ന കടുത്തുരുത്തി സി.ഐ കെ.പി തോംസണ്‍ പറഞ്ഞു.
കടുത്തുരുത്തി ടൗണിലെ ക്യാമറയില്‍ അപകടമുണ്ടാക്കിയതെന്ന് കരുതുന്ന ലോറിയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പോലീസ് പുറത്ത് വിട്ടിരുന്നു. മുട്ടുച്ചിറ ഭാഗത്തു നിന്നുമെത്തിയ ലോറി അമിതവേഗതയില്‍ കുറവിലങ്ങാട് ഭാഗത്തേക്ക് തിരിയുന്നതാണ് ചിത്രത്തിലുളളത്. ലോറിയുടെ നമ്പര്‍ എഴുതിയ ഭാഗം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ഇതിന് വ്യക്തതയില്ലാത്തതാണ് പോലീസിനെ കുഴക്കിരുന്നത്. കഴിഞ്ഞ 12ന് വൈകിട്ടാണ് അപകടമുണ്ടായത്. വൈക്കം മടിയത്തറ സ്‌കൂളിന് സമീപം പടിഞ്ഞാറെപൂത്തല വീട്ടില്‍ ഷാജിയുടെ ഭാര്യയായ ശാന്തി(39)യാണ് മരിച്ചത്. ഭര്‍ത്താവും മകനുമൊത്ത് ബന്ധുവിട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പിന്നിലൂടെയെത്തിയ ലോറി ബൈക്കിലിടിച്ചു. ഇതോടെ നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ച്് വീണ ശാന്തിയുടെ ശരീരത്തിലൂടെ ടാങ്കര്‍ ലോറി കയറിയിറങ്ങി. തുടര്‍ന്ന് ലോറി നിര്‍ത്താതെ ഓടിച്ചു പോയി. കുറുപ്പന്തറ പ്ലാസാ ഹോട്ടലിലെയും അപകടം നടന്നതിന് സമീപത്തെ പൈപ്പ് ഫിറ്റിംഗ്‌സുകളുടെ കടയില്‍ നിന്നും മുട്ടുചിറയിലെ മാര്‍ബിള്‍ കടയിലേയും കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനിലേയും ക്യാമറകളില്‍ നിന്നുമാണ് അപകടമുണ്ടാക്കിയതെന്ന് കരുതുന്ന ടാങ്കര്‍ ലോറിയുടെ ദൃശ്യങ്ങള്‍ ലഭ്യമായത്. ഇത് വിഗ്ദപരിശോധനക്കായി നല്‍കിയിരിക്കുകയാണ്്്.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick