പാലാ: ഉറപ്പിച്ച മെഡല്‍ കൈവിട്ടു പോയപ്പോള്‍ കൂട്ടുകാരികള്‍ക്ക്—സങ്കടം അടക്കാനായില്ല. അവരുടെ കണ്ണീര് പൊഴിഞ്ഞ് ട്രാക്ക് കുതിര്‍ന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിലാണ് കൂട്ടുകാരികളെ നിര്‍ഭാഗ്യം പിടികൂടിയത്. മെഡല്‍ ഉറപ്പിച്ചിരുന്ന ഭരണങ്ങാനം എസ്എച്ച് ജിഎച്ച്എസ്എസിലെ ആന്‍ റോസ്—ടോമിയും അന്ന തോമസ്—മാത്യുവാണ്—ആ കൂട്ടുകാരികള്‍.
ആന്‍ റോസ് രണ്ട് ഹര്‍ഡിലുകള്‍ ബാക്കി നില്‍ക്കെ ഏറെ മുന്നിലായിരുന്നു. ഏഴ്—ഹര്‍ഡില്‍ കഴിഞ്ഞപ്പോള്‍ കാല്—തട്ടിയതിനെ തുടര്‍ന്ന്—ആന്‍ ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ട്രാക്കില്‍ നിന്നു പോയി. ഈ സമയംകൊണ്ട് ജി.വി. രാജ സ്പോര്‍ട്സ്—സ്കൂളിലെ അതുല്യ പി. സജി ആനിനെ മറി കടന്ന് മുന്നേറി. നാലാമത്തെ ട്രാക്കില്‍ ഓടിയ ആന്‍ മത്സരം പൂര്‍ത്തിയാക്കാതെ അവസാനിപ്പിച്ചു. കൂട്ടുകാരി പാതി വഴിയില്‍ അവസാനിപ്പക്കുന്നത്—കണ്ട അന്ന തോമസിനും വേഗം വീണ്ടെടുക്കാനായില്ല.
മത്സരം അവസാനിക്കുമ്പോള്‍ മുഖം പൊത്തി വരുന്ന ആനിനെയാണ് കണ്ടത്. ഫിനിഷിങ്—ലൈനിലെത്തിയപ്പോള്‍ ഇരുവരുടെയുംസങ്കടം കരച്ചിലിന്റെ രൂപത്തിലായി. തുടര്‍ന്ന്—ഇരുവരെയും ഏറെ പണിപ്പെട്ടാണ് ഒഫീഷ്യലും കൂട്ടുകാരികളും ചേര്‍ന്ന്—ആശ്വസിപ്പിച്ചത്. ഇടുക്കി ഇരട്ടയാര്‍ സ്വദേശിനിയായ ആന്‍ പിന്നീട് നടന്ന നൂറ് മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടി. പത്തനംതിട്ട സ്വദേശിനിയാണ്—അന്ന. ഇരുവരും ഭരണങ്ങാനം സ്കൂളിലെ 10-ാം ക്ലാസ്—വിദ്യാര്‍ത്ഥിനികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: