ഹോം » വാണിജ്യം » 

ഷവോമി സ്മാര്‍ട്‌ഫോണ്‍ എംഐ എംഐഎക്‌സ്2 വിപണിയില്‍

പ്രിന്റ്‌ എഡിഷന്‍  ·  October 23, 2017

കൊച്ചി: ആഗോള സാങ്കേതിക വിദ്യ സേവനദാതാക്കളായ ഷവോമി, ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ സ്മാര്‍ട്ട് ഫോണ്‍ എംഐ എംഐഎക്‌സ്2 വിപണിയില്‍ അവതരിപ്പിച്ചു.

18:9 ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ള 5.99 ഇഞ്ച് സ്‌ക്രീന്‍, ഹിഡന്‍ സ്പീക്കര്‍ എന്നിവ പ്രത്യേകതകളാണ്. കോണിങ്ങ് ഗോറില്ല ഗ്ലാസ്, ഡിസിഐ – പി 3 കളര്‍ ഗാമട്ട് 7 സീരീസ്, അലൂമിനിയം അലോയ് ഫ്രെയിം, 18 കാരറ്റ് സ്വര്‍ണം പൂശിയ കാമറ റിം, 12 എംപി പിന്‍ കാമറ, ഭാരം 185 ഗ്രാം എന്നിവയാണ് മറ്റ് ഘടകങ്ങള്‍. വില 35, 999 രൂപ.

Related News from Archive
Editor's Pick