ഹോം » കേരളം » 

നിര്‍മ്മിതി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

പ്രിന്റ്‌ എഡിഷന്‍  ·  October 23, 2017

ആലപ്പുഴ: ഗുണമേന്മയും ചെലവ് കുറഞ്ഞതുമായ വീടുകള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നിര്‍മിച്ചു നല്‍കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തൊട്ടാകെ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ആരംഭിച്ച നിര്‍മിതി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഏറെ ഭംഗിയുളള വീടുകള്‍ കുറഞ്ഞനിരക്കില്‍ നിര്‍മിച്ച് നല്‍കുവാന്‍ പരിശീലനം ലഭിച്ചവരെ സര്‍ക്കാര്‍ ഈ കേന്ദ്രങ്ങളില്‍ നിയമിച്ചിരുന്നു.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലുളള പണികളുടെ കരാറുകള്‍ക്ക് പുറമെ സ്വകാര്യ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുന്നതിന് നിര്‍മിതിക്ക് അധികാരം നല്‍കിയിരുന്നു. പ്രകൃതിക്ക് ഇണങ്ങുന്നതും പരിസ്ഥിതി യോഗ്യവുമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രാദേശിക തലത്തില്‍ ലഭ്യമാകുന്ന വസ്തുവകകള്‍ ഉപയോഗിച്ചാണ് നിര്‍മിതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരുന്നത്.

എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ദ്ധനവും കുറഞ്ഞ വേതന നിരക്കില്‍ തൊഴിലാളികളെ ലഭ്യമാകാതിരുന്നതും നിര്‍മ്മിതിക്ക് തിരിച്ചടിയായി. ഇതോടെ സര്‍ക്കാരിന്റെ കീഴിലുളള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മാത്രം നിര്‍മിതി ഒതുങ്ങി. 1989ല്‍ തുടക്കമിട്ട കേന്ദ്രം ഇപ്പോള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്.

സംസ്ഥാനത്തെ മിക്ക കേന്ദ്രങ്ങളും ഇപ്പോള്‍ നാഥനില്ലാ കളരിയാണ്. നിര്‍മിതിയുടെ സേവനം സാധാരണക്കാരില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2009 ല്‍ നിര്‍മ്മിതി കേന്ദ്രത്തോട് ചേര്‍ന്ന് കലവറ എന്ന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. അനധികൃതമായി കടത്തിക്കൊണ്ടുപോകുന്ന മണല്‍ പിടികൂടി നിര്‍മിതി കേന്ദ്രത്തില്‍ സംഭരിച്ച് പൊതുജനങ്ങള്‍ക്ക് വീടുകള്‍ നിര്‍മിക്കാന്‍ കുറഞ്ഞനിരക്കില്‍ വിതരണം ചെയ്യാനായിരുന്നു പദ്ധതി.
ത്തരത്തില്‍ ആദ്യമൊക്കെ അനധികൃത മണല്‍ പിടികൂടി അതത് ജില്ലകളിലെ നിര്‍മിതി കേന്ദ്രങ്ങളില്‍ എത്തിക്കുകയും ആവശ്യക്കാര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. പിന്നീട് എല്ലാം നിലച്ചു, ഏതാണ്ട് ഒന്നര വര്‍ഷം മാത്രമാണ് കവലറ പ്രവര്‍ത്തിച്ചത്.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick