ഹോം » കേരളം » 

ഹൈന്ദവ ഐക്യം അനിവാര്യം: പ്രയാര്‍

പ്രിന്റ്‌ എഡിഷന്‍  ·  October 23, 2017

കൊല്ലം: ജാതി-സമുദായങ്ങള്‍ക്കതീതമായ ഹൈന്ദവ ഐക്യം അനിവാര്യമാണെന്നും എന്നാല്‍ രാഷ്ട്രീയമല്ല ഭക്തിയായിരിക്കണം ഐക്യത്തിന് അടിസ്ഥാനമാകേണ്ടതെന്നും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.കേരള ബ്രാഹ്മണസഭയുടെ 47-ാമത് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തന്ത്രവിദ്യ പഠിച്ച അബ്രാഹ്മണര്‍ക്കും ശാന്തിവൃത്തിക്ക് അവസരം ലഭിക്കണം, പക്ഷേ മഹദ്‌ക്ഷേത്രങ്ങളുടെ തനതായ അനുഷ്ഠാനചിട്ടകള്‍ ഹനിക്കപ്പെടരുത്. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസില്‍ ഭാരതത്തിലെ മികച്ച അഭിഭാഷകരുടെ സേവനം ദേവസ്വം ബോര്‍ഡ് പ്രയോജനപ്പെടുത്തും.

സംസ്‌കൃത പഠനത്തിന് അവസരവും പഠിച്ചവര്‍ക്ക് തൊഴിലവസരങ്ങളും ഉണ്ടാകണം.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നാച്ചുറോപ്പതി കോളേജ് അനുവദിക്കണമെന്ന് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനം തത്വത്തില്‍ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. കേരള ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്‍ അദ്ധ്യക്ഷനായി. ഗായത്രി യാഗം ഡിവിഡി ചടങ്ങില്‍ പ്രകാശനം ചെയ്തു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick