ഹോം » ലോകം » 

ടെക്‌സസില്‍ കാണാതായ ഷെറിന്റെ മൃതദേഹം കണ്ടെത്തി

പ്രിന്റ്‌ എഡിഷന്‍  ·  October 23, 2017

റിച്ചാര്‍ഡ്‌സണ്‍: അമേരിക്കയിലെ ടെക്‌സസില്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപമുള്ള കലുങ്കില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കളായ വെസ്ലി മാത്യൂസിനെയും സിനിയേയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു.

ടെക്‌സസ് സംസ്ഥാനത്തെ ഡാലസ് കൗണ്ടി റിച്ചര്‍ഡ്‌സണ്‍ സിറ്റിയിലെ സ്വന്തം വീടിനു സമീപത്തുനിന്നും ഒക്ടോബര്‍ ഏഴിനാണ് ഷെറിനെ കാണാതായത്. വെസ്ലി മാത്യൂസിനെ അന്ന് തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, പിറ്റേദിവസം രാത്രിയോടെ രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു.

രണ്ടു വര്‍ഷം മുന്‍പാണ് മാത്യൂസിന്റെ കുടുംബം ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്ന് ഷെറിനെ ദത്തെടുത്തത്.

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick