ഹോം » ഭാരതം » 

ഗുജറാത്തിലെ വികസനം ബിജെപിക്ക് വിജയം നൽകും

വെബ് ഡെസ്‌ക്
October 23, 2017

ലക്നൗ: ബിജെപി യുപിയിൽ വിജയം കൈവരിച്ച അതേ രീതിയിൽ തന്നെ ഗുജറാത്തും പിടിച്ചടക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു ദേശീയ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഗുജറത്തിലെ വിജയ സാധ്യതയെപ്പറ്റി വാചാലനായത്.

ഗുജറാത്തിൽ 150ലധികം സീറ്റുകൾ നേടി ബിജെപി വിജയം കൈവരിക്കുമെന്നതിൽ സംശയമില്ല. ഗുജറാത്തിലെ വികസം തന്നെയാണ് വിജയത്തിന്റെ യഥാർത്ഥ കാരണമായി ഭവിക്കുക എന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഗുജറാത്തിലെ വിജയത്തിനായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 150 സീറ്റുകളാണ് അദ്ദേഹം ലക്ഷ്യമിടുന്നത്, അത് നേടിയെടുക്കുമെന്നതിൽ തങ്ങൾ പൂർണ വിശ്വാസമുണ്ടെന്നും യോഗി കൂട്ടിച്ചേർത്തു.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെയും അദ്ദേഹം കണക്കറ്റ് വിമർശിച്ചു. തെരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവാണ് രാഹുലെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിനെ ‘സീസണൽ’ രാഷ്ട്രീയ പ്രവർത്തകൻ എന്നാണ് അദ്ദേഹം പരാമർശിച്ചത്.

അമേതിയിൽ രാഹുൽ ജനങ്ങൾക്ക് വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ കുടുംബം കൈവശം വച്ചിരിക്കുന്ന അമേതിയിൽ വികസനങ്ങൾ എങ്ങുമെത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick