ഹോം » ഭാരതം » 

സക്കീര്‍ നായിക്കിനെതിരെയുളള കുറ്റപത്രം ഈ ആഴ്ച്ച സമര്‍പ്പിക്കും

വെബ് ഡെസ്‌ക്
October 23, 2017

ന്യൂദല്‍ഹി: വിവാദ മുസ്ലീം പ്രഭാഷകന്‍ സക്കീര്‍ നായിക്കിനെതിരെയുളള കുറ്റപത്രം എന്‍ഐഎ ഈ ആഴ്ച്ച സമര്‍പ്പിക്കും. ഇതിനായുളള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പ്രരണ നല്‍കി, അക്രമത്തെ പ്രോത്സാഹിപ്പിച്ചു, അനധികൃത പണമിടപാട് നടത്തി തുടങ്ങിയ കുറ്റങ്ങളാണ് സാക്കീര്‍ നായിക്കിനെതിരെ ചുമത്തിയിരിക്കുന്നത്.

ഇസ്ലാമിക റിസര്‍ച്ച് ഫൗണ്ടഷന്റെ മറവില്‍ ഇസ്ലാമിക ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കങ്ങള്‍ക്കു നേതൃത്വം നല്‍കിയതിനാണ് സക്കീറിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തെ തുടര്‍ന്ന് സക്കീര്‍ നായിക്കിന്റെ ടെലിവിഷന്‍ ചാനലായ പീസ് ടിവി നിരോധിച്ചിട്ടുണ്ട്. ഇയാളുടെ സന്നദ്ധ സംഘടനയായ ഇസ്ലാമിക് ഫൗണ്ടേഷനേയും കേന്ദ്ര സര്‍ക്കാര്‍ നിയമ വിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു.

Related News from Archive
Editor's Pick