അധ്യയനം മുടക്കി സിപിഎം ലോക്കല്‍ സമ്മേളനം നടത്താന്‍ സ്കൂള്‍ വിട്ട് കൊടുത്ത നടപടിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ്. ജിതിന് ദേവ്.
സംസ്ഥാനത്തെ ഒരു എയ്ഡഡ് സ്കൂള്‍ അധ്യയനം മുടക്കി പാര്‍ട്ടി പരിപാടി നടത്തിയ സംഭവം ചരിത്രത്തില്‍ ആദ്യമായിട്ടാണ്.
ഭരണത്തിന്റെ പിന്‍ബലം ഉണ്ടെന്ന് കരുതി സര്‍ക്കാര്‍ സംവിധാനത്തെ ഇത്തരത്തില്‍ രാഷ്ട്രീയവല്‍ക്കരിക്കരുത്.
അധ്യയനം മുടക്കിയ സ്കൂളിലെ രക്ഷിതാക്കളുമായി ചേര്‍ന്ന് ശക്തമായ നിയമ നടപടിക്ക് യുവമോര്‍ച്ച മുന്‍കൈ എടുക്കും.
ആരുടെ ഭീഷണിക്ക് വഴങ്ങിയാണ് സ്കൂള്‍ മാനേജ്മെന്റ് ഈ നിയമവിരുദ്ധ നടപടിക്ക് ഒത്താശ ചെയ്തതെന്ന് അന്വേഷണ വിധേയമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: