തിരുവനന്തപുരം: പന്തളം എന്‍എസ്എസ് കോളേജ് അസി. പ്രൊഫ. ആര്. അശ്വതി രചിച്ച അപൂര്‍വ ഹൃദയസംവാദം പ്രകാശിപ്പിച്ചു. സി.പി. രാമസ്വാമി അയ്യര്‍ ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ. നന്ദിതാ കൃഷ്ണ ഡോ സുഗിതയ്ക്ക് നല്‍കിയാണ് പ്രകാശിപ്പിച്ചത്. വ്യാസാബുക്സാണ് പ്രസാധകര്. ഭര്‍ത്താവിനെ സ്നേഹിക്കുന്നതിലൂടെ സ്ത്രീ അവളെ തന്നെയാണ് സ്നേഹിക്കുന്നതെന്ന് ഡോ സുഗിത പറഞ്ഞു. പുസ്തകപരിചയം നടത്തുകയായിരുന്നു അവര്‍. ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് സ്ത്രീകള്‍ കടന്നുപോകുന്നതെന്നും അവര്‍ പറഞ്ഞു. ഡോ തങ്കമണി, ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡന്റ് എസ്. ഉമാദേവി, സെക്രട്ടറി അഡ്വ അഞ്ജനാദേവി എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: