ഹോം » ഭാരതം » 

യുദ്ധ വിമാനങ്ങള്‍ നടുറോഡില്‍ പറന്നിറങ്ങും

വെബ് ഡെസ്‌ക്
October 23, 2017

ലക്നൗ: യുപിയിലെ ലക്‌നൗ ആഗ്ര എക്‌സ്പ്രസ് റോഡില്‍  യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങും. ഒന്നും രണ്ടുമല്ല ഇരുപതെണ്ണം. പടുകൂറ്റന്‍ എഎന്‍ 32, മിറാഷ് 2000 സുഖോയ് 30 എംകെഐ, ജാഗ്വാര്‍ എന്നിവടയക്കം.

അടിയന്തര ഘട്ടങ്ങളില്‍ ദേശീയ പാതകള്‍ റണ്‍വേയാക്കാന്‍ കഴിയുമോയെന്ന് പരിശോധനയുടെ ഭാഗമാണിത്. നാളെ രാവിലെ പത്തു മുതല്‍ രണ്ടുവരെയാണ് പരിപാടി. ഇൗ സമയം എക്‌സ്പ്രസ് റോഡില്‍ ഗതാഗതം അനുവദിക്കില്ലെന്ന് വ്യോമസേന അറിയിച്ചു. സേനയുടെ പടുകൂറ്റന്‍ ചരക്ക് വിമാനം എഎന്‍ 32ഉം റോഡില്‍ ഇറങ്ങുന്നമെന്നതാണ് പ്രത്യേകത.

യുന്നാവോ ജില്ലയിലെ ബാംഗാര്‍മാവു ഭാഗത്താണ് വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും. പ്രകൃതി ദുരന്തമുണ്ടായാല്‍ ഭക്ഷണം വസ്ത്രം മരുന്ന് എന്നിവടയക്കം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വസ്തുക്കള്‍ എത്തിക്കാന്‍ ഇത് ഉപകരിക്കും.

 

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick