യുപിയിൽ പത്ത് വയസുകാരനെ പുലി കടിച്ച് കൊന്നു

Monday 23 October 2017 3:27 pm IST

അമൃത്പുര്‍: ഉത്തര്‍പ്രദേശില്‍ പത്ത് വയസുകാരന്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വീടിന് സമീപമുള്ള പാടത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ അമൃത്പുര്‍ ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗ്രാമത്തിനോട് ചേര്‍ന്നുള്ള വനമേഖലയില്‍നിന്നാണ് പുലിയെത്തിയതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജി.പി. സിംഗ് പറഞ്ഞു.