ഹോം » ഭാരതം » 

നഗരമധ്യ ജനങ്ങൾ നോക്കി നിൽക്കെ യുവതിയെ പീഡിപ്പിച്ചു

വെബ് ഡെസ്‌ക്
October 23, 2017

ഹൈദരാബാദ്: പട്ടാപ്പകൽ യുവതിയെ നഗരനടുവിൽ ബലാത്സംഗം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. വിശാഖപട്ടണത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബലാത്സംഗം ചെയ്ത 20കാരൻ ഗഞ്ചി ശിവയാണ് പോലീസ് പിടിയിലായത്.

വിശാഖപട്ടണം റെയിൽവെ സ്റ്റേഷനു സമീപത്തെ മരച്ചുവട്ടിലിരുന്ന സ്ത്രീയെ ശിവ കടന്നു പിടിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. വഴിയരികിലൂടെ നിരവധി ജനങ്ങൾ കടന്നു പോയിട്ടും ഈ ആക്രമണത്തെ ചെറുക്കാൻ ആരും തയ്യാറായില്ല. യുവാവ് മദ്യലഹരിയിലായിരുന്നു.

പീഡനത്തിന്റെ ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ മൊബൈലിൽ പകർത്തുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നഗരമധ്യത്തിൽ ഒരു സ്ത്രീ ക്രൂരമായ പീഡനത്തിന് ഇരയാകുന്നത് കണ്ടിട്ടും ജനങ്ങൾ അവരെ രക്ഷിക്കാൻ നോക്കാത്തത് എന്തുകൊണ്ടെന്ന് മനസിലാക്കാൻ കഴിയുന്നില്ലെന്ന് വിമൻ ആക്റ്റിവിസ്റ്റുകൾ പറഞ്ഞു.

 

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick