ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ലോക സീനിയര്‍ പവ്വര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് : ശ്രീകണ്ഠപുരം സ്വദേശി പി.സി.ജയദീപ് കൃഷ്ണ ദേശീയ ടീമില്‍

October 23, 2017

കണ്ണൂര്‍: ലോക സീനിയര്‍ പവ്വര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ദേശീയ ടീമിലേക്ക് ശ്രീകണ്ഠപുരം സ്വദേശി പി.സി.ജയദീപ് കൃഷ്ണയെ തെരഞ്ഞെടുത്തു. 83 കിലോഗ്രാം വിഭാഗത്തിലാണ് ഇദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുക. ബിരുദദാരിയായ 25കാരന്‍ ജയദീപ് കൃഷ്ണ 2015ല്‍ റിക്കാര്‍ഡോടെ ദേശീയ ചാമ്പ്യനായിരുന്നു. 2017ല്‍ അന്തര്‍ സര്‍വ്വകലാശാല സ്വര്‍ണ്ണ മെഡല്‍, ദക്ഷിണേന്ത്യ സ്വര്‍ണ്ണമെഡല്‍, ദേശീയ സീനിയര്‍ മത്സരത്തില്‍ വെളളി മെഡല്‍ എന്നിവ നേടിയിട്ടുണ്ട്. മുന്‍ ദേശീയചാമ്പ്യനും റെയില്‍വേയുടെ പവ്വര്‍ ലിഫ്റ്റിങ് താരവുമായ ജ്യേഷ്ഠന്‍ ജഗദീഷ് കൃഷ്ണയാണ് ജയദീപിന്റെ പരിശീലകന്‍. ദേശീയ ടീമിലെ ഒരേ ഒരു മലയാളിയാണ് മംഗലാപുരം അല്‍ബാസ് കോളേജിലെ പിജി വിദ്യാര്‍ത്ഥിയായ ജഗദീഷ് കൃഷ്ണ. ശ്രീകണ്ഠപുരം സ്വദേശിയായ കെ.കൃഷ്ണന്‍-പി.സി.തങ്കമണി ദമ്പതികളുടെ മകനാണ്. ആദ്യമായിട്ടാണ് കണ്ണൂര്‍ സ്വദേശിയായ ഒരാള്‍ ലോക ചാമ്പ്യന്‍ഷിപ്പിനുളള ടീമില്‍ ഇടം കണ്ടെത്തിയിരിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ജയദീപ് കൃഷ്ണ, കെ.സജീവന്‍, ഭരത് കുമാര്‍, മോഹന്‍ പീറ്റേഴസ് എന്നിവര്‍ പങ്കെടുത്തു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick