ആലപ്പുഴ: മീസില്‍സ്-റൂബെല്ല വാക്സിനേഷന് പ്രവര്‍ത്തനങ്ങളില്‍ ജില്ല സംസ്ഥാനത്ത് രണ്ടാംസ്ഥാനത്ത്. ലക്ഷ്യമിട്ടവരില്‍ 66.5 ശതമാനം കുട്ടികള്‍ക്ക് ഇതിനകം വാക്സിന് നല്‍കിയതായി ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ അധ്യക്ഷതയില്‍ നടന്ന ജില്ലാതല ടാസ്ക് ഫോഴ്സ് യോഗം വിലയിരുത്തി.
ഒമ്പതു മാസം മുതല്‍ 15 വയസുവരെയുള്ള 2,66,210 പേര്‍ക്ക് വാക്സില്‍ എടുത്തതായി ഡിഎംഒ ഡോ. ഡി. വസന്തദാസ് പറഞ്ഞു. നവംബര്‍ മൂന്നുവരെ നടക്കുന്ന കാമ്പയിന്റെ ഭാഗമായി ജില്ലയില്‍ 4,00,291 പേര്‍ക്ക് വാക്സിന് നല്‍കുകയാണ് ലക്ഷ്യം. ആലപ്പുഴ നഗരസഭയൊഴികെയുള്ള ജില്ലയിലെ മറ്റു പ്രദേശങ്ങള്‍ 60 ശതമാനത്തിനു മുകളില്‍ നേട്ടം കൈവരിച്ചു.
ആലപ്പുഴ നഗരത്തില്‍ 47.88 ശതമാനമാണ് പൂര്‍ത്തീകരിച്ചത്. വെളിയനാട് ബ്ലോക്കാണ് മുന്നില്‍. ഇവിടെ 81.6 ശതമാനം പൂര്‍ത്തീകരിച്ചു. ഭരണിക്കാവ്, മാവേലിക്കര, ചെങ്ങന്നൂര്‍, ചമ്പക്കുളം മേഖലകളില്‍ 75 ശതമാനം പൂര്‍ത്തീകരിച്ചു. മറ്റു സ്ഥലങ്ങളില്‍ അറുപതിനും എഴുപതു ശതമാനത്തിനുമിടയില്‍ പൂര്‍ത്തീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: