ആലപ്പുഴ: അരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്റേടം കണിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് ആവശ്യപ്പെട്ടു. തന്റെ പേരില്‍ ഒരു രൂപയുടെയെങ്കിലും അഴിമതി തെളിയിക്കാന്‍ സാധിച്ചാല്‍ മന്ത്രി സ്ഥാനം മാത്രമല്ല എംഎല്‍എ സ്ഥാനവും രാജിവയ്ക്കുമെന്ന് വീരവാദം മുഴക്കിയ ചാണ്ടിക്കെതിരെ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്രമക്കേട് നടത്തിയതിന്റെ തെളിവ് നല്‍കിയിട്ടും അധികാര കസേരയില്‍ കടിച്ച് തൂങ്ങിയിരിക്കുന്ന ചാണ്ടിയെ പുറത്താക്കാന്‍ പിണറായി വിജയന് തയ്യാറാകണം. ചാണ്ടി രാജിവെക്കും വരെ ബിജെപി പ്രതിഷേധ പരിപടികള്‍ തുടരുമെന്നും കെ. സോമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: