ആലപ്പുഴ: വിശ്വഹിന്ദു പരിഷത്തിന്റെ പെണ്‍കുട്ടികളുടെ സംഘടനയായ ദുര്‍ഗ്ഗാവാഹിനിയുടെ നേതൃത്വത്തില്‍ അടുത്തമാസം 26ന് ആലപ്പുഴയില്‍ ശക്തിസംഗമം സംഘടിപ്പിക്കും. പെണ്‍കുട്ടികളുടെ പഥസഞ്ചലനം, ശക്തിപൂജ, സാംസ്കാരിക സമ്മേളനവും നടക്കും. സ്വാഗതസംഘ രൂപീകരണത്തില്‍ വിഎച്ച്പി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് വി.കെ. സുരേഷ് ശാന്തി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം. ജയകൃഷ്ണന്, വിഭാഗ് സെക്രട്ടറി പി.ആര്. ശിവശങ്കരന്, ബിജെപി മണ്ഡലം പ്രസിഡന്റ് ജി. വിനോദ്കുമാര്‍, സി. നാഗപ്പന്, ഡോ. പി.കെ. ഗോപാലകൃഷ്ണന്, ചിന്മയ മിഷന് പ്രസിഡന്റ് രമ, വി.എന്‍. രാജശേഖരന്, രാജേശ്വരി തുടങ്ങിയവര്‍ സംസാരിച്ചു.
സ്വാഗതസംഘം ചെയര്‍പേഴ്സണായി ഡോ. എസ്. ഉമാദേവി, ജനറല്‍ കണ്‍വീനറായി യു രഞ്ജുഷ, ട്രഷററായി വി.എന്‍. രാജശേഖരന് എന്നിവരുള്‍പ്പെട്ട 101 അംഗ സമിതി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: