എടിഎം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ച

Monday 23 October 2017 7:55 pm IST

കല്ല്യാശ്ശേരി: മാങ്ങാട് ദേശീയപാതയോരത്തെ ഫെഡറല്‍ ബാങ്കിന്റെ കീഴിലുള്ള ഇന്ത്യ വണ്‍ എടിഎം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ച. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം മെഷീര്‍ തകര്‍ത്തത്. പണമാണ് നഷ്ടപ്പെട്ടത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്. വളരെ കുറച്ച്തുക മാത്രം നിക്ഷേപിക്കുന്ന പതിവുള്ള ഇവിടെ 21ന് അറുപതിനായിരം രൂപയാണ് നിക്ഷേപിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ന് രാവിലെ എട്ട് മണിയോടെ കെട്ടിടം ഉടമ എടിഎമ്മിന്റെ ഷട്ടര്‍ പാതി തുറന്ന നിലയില്‍ കണ്ടതിനാല്‍ സംശയം തോന്നി ബാങ്ക് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കുകയായിരുന്നു. ഇവര്‍ പോലീസിനെ വിവിരം അറിയിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് കവര്‍ച്ച ബോധ്യപ്പെട്ടത്. ഇന്നലെ രാത്രി 11 മണിക്ക് ഒരു നാഷണല്‍ പെര്‍മിറ്റ് ലോറി സംശയാസ്പദ സാഹചര്യത്തില്‍ എടിഎമ്മിന് മുന്നില്‍ വളരെനേരം നിര്‍ത്തിയിട്ടതായി ചിലര്‍ പോലീസില്‍ അറിയിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി എടിഎം കൗണ്ടറിനു മുകളിലുള്ള പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ സിസിടിവി സിഐ എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധിച്ചുവരികയാണ്. ഫോറന്‍സിക് ഫിംഗര്‍ പ്രിന്റ് വിദഗ്ധരും തെളിവെടുത്തു.