ഹോം » കേരളം » 

പെട്ടിയിലാക്കി ഭ്രൂണം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍

വെബ് ഡെസ്‌ക്
October 23, 2017

പെട്ടിയിലാക്കി ഉപേക്ഷിച്ച ഭ്രൂണം

കൊച്ചി: പാലാരിവട്ടം അഞ്ചുമനയ്ക്കു സമീപം റോഡരികില്‍ ഭ്രൂണം ഉപേക്ഷിച്ച നിലയില്‍. ഇന്നലെ ഉച്ചയോടെയാണ് കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി കുഞ്ഞിന്റെ ഭ്രൂണം ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്. വിവരമറിയിച്ചതിനനുസരിച്ച് പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി.

അനധികൃത ഗര്‍ഭഛിദ്രം നടത്തിയതാണിതെന്നാണ് പോലീസിന്റെ നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ഭ്രൂണം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

നവജാത ശിശുവിന്റെ മറുപിളളയെ സ്വകാര്യ ആശുപത്രികളില്‍ നിന്ന് ബഹുരാഷ്ട്ര കമ്പനികള്‍ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കാനായി വാങ്ങാറുണ്ടെന്ന അഭ്യൂഹം ശക്തമാണ്. ഈ സാഹചര്യത്തില്‍ അതിനുളള സാധ്യതയും തളളുന്നില്ല. മാറിയ ജീവിത ശൈലിയും മറ്റും ഗര്‍ഭം അലസിപ്പിക്കലിലും പുതിയ പരീക്ഷണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. സ്വയം അലസിപ്പിക്കാനുളള മരുന്നുകള്‍ വിപണിയില്‍ ഇപ്പോള്‍ സുലഭമാണ്. അത്തരത്തില്‍ ഗര്‍ഭഛിദ്രം നടത്തിയതാകാനും സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

 

 

 

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick