കുമളി: കെഎസ്ആര്‍ടിസി കുമളി ഡിപ്പോയിലെ ബസില്‍ നിന്ന് നഷ്ടപ്പെട്ട 75,000 രൂപയുടെ ടിക്കറ്റുകള്‍ അടങ്ങിയ റാക്ക് യാത്രക്കാരന് പോലീസില്‍ തിരികെ ഏല്‍പ്പിച്ചു. കവര്‍ മാറിപ്പോയതാണ് എന്നാണ് ഇയാള്‍ നല്കുന്ന വിശദീകരണം.
കുമളിയില്‍ നിന്ന് ഏലപ്പാറയിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസില്‍ നിന്ന് ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് യാത്രക്കാരന് സ്വന്തം പൊതിയാണെന്ന് കരുതി ഇത് മാറിയെടുക്കുന്നത്. യാത്ര അവസാനിച്ചശേഷം ടിക്കറ്റ് റാക്ക് തിരക്കിയപ്പോഴാണ് നഷ്ടപ്പെട്ടെന്ന് അറിയുന്നത്. ഉടന്‍ തന്നെ കുമളി പോലീസില്‍ പരാതി നല്കി. പൊതിയില്‍ ബസ് ടിക്കറ്റാണെന്ന് തിരിച്ചറിഞ്ഞ യാത്രക്കാരന് ഇന്നലെ ഇത് കുമളി പോലീസ് സ്റ്റേഷനില്‍ തിരികെ ഏല്‍പ്പിച്ചു.
ഇലക്ട്രോണിക് ഉപകരണത്തിന് കേട് സംഭവിച്ചാല്‍ പകരം ഉപയോഗിക്കാനാണ് ബസുകളില്‍ പഴയ ടിക്കറ്റ് റാക്കുകള്‍ കരുതി വയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: