ഹോം » കേരളം » 

ഭാരത് ഹോസ്പിറ്റലിനെതിരെ സമരം ചെയ്യാന്‍ വിദേശ ധനസഹായം

പ്രിന്റ്‌ എഡിഷന്‍  ·  October 24, 2017

കോട്ടയം: കേരളത്തിലെ ഒരു ആശുപത്രിയുടെ പ്രവര്‍ത്തനം അസ്ഥിരപ്പെടുത്താന്‍ വിദേശത്ത് ആശുപത്രി ശൃംഖലയുള്ളവരില്‍ നിന്ന് വന്‍സാമ്പത്തിക സഹായം. കോട്ടയം ഭാരത് ഹോസ്പിറ്റലിനെതിരെ ഒരു വിഭാഗം നഴ്‌സുമാര്‍ നടത്തുന്ന സമരത്തിനാണ് വിദേശത്തുനിന്ന് ധനസഹായം ലഭിച്ചത്. ഭാരത് ഹോസ്പിറ്റലിനെതിരെ തിരുനക്കര ബസ്‌സ്റ്റാന്റിന് സമീപം സമരം ചെയ്യുന്ന നഴ്‌സുമാര്‍ അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ച ദിവസമാണ് പണം കൈപ്പറ്റിയത്.

കുവൈറ്റിലെ പ്രശസ്തമായ ഒരാശുപത്രിയില്‍ നിന്ന് 1,40,000 രൂപ ഒക്ടോബര്‍ 19 ന് സ്വീകരിച്ചതായി ചില സമരക്കാര്‍ രസീതി സഹിതം വെളിപ്പെടുത്തുന്നു. ഇവര്‍ക്ക് കേരളത്തില്‍ ആശുപത്രിയിെല്ലങ്കിലും കേരളത്തിലെ ചില ആശുപത്രികള്‍ക്കു വേണ്ടിയാണ് ഈ കളി. പൊതുനിരത്തില്‍ നടന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മത തീവ്രവാദ സംഘടനകളും, തീവ്ര ഇടതുപക്ഷ സംഘടനകളുമാണ്. ഒരു തീവ്രവാദ സംഘടനയുടെ വനിതാ നേതാവ് കോട്ടയത്ത് ക്യാമ്പ് ചെയ്താണ് സമരത്തിന് ചുക്കാന്‍ പിടിക്കുന്നത്.

എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് പ്രശ്‌നങ്ങളുണ്ട്. അവരുടെ സേവനവേതന വ്യവസ്ഥകളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാകണമെന്നത് എല്ലാവരും അംഗീകരിക്കുന്നുമുണ്ട്. ഇതിനിടയില്‍ ചില കടുംപിടുത്തങ്ങളുമുണ്ട്. സര്‍ക്കാരുമായി നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടത് അതിന്റെ തെളിവാണ്. എന്നാല്‍ ചില സ്ഥാപനങ്ങളെ മാത്രം ഉന്നംവെച്ച് നഴ്‌സുമാരെ മുന്‍നിര്‍ത്തിയുള്ള സമര ങ്ങള്‍ ചില അജണ്ടകളുമായാണ് ഇപ്പോള്‍ നീങ്ങുന്നതെന്ന് സാമ്പത്തിക സഹായങ്ങളിലൂടെ വ്യക്തമാകുന്നു. വിദേശ സാമ്പത്തിക സഹായം സമരത്തിന്റെ പേരില്‍ ലഭിച്ചു തുടങ്ങിയതോടെ സമര നേതാക്കളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

Related News from Archive
Editor's Pick