കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ആയിരം ജന്മമെടുത്താലും ആര്‍എസ്എസിനെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.
ആര്‍എസ്എസ് അനുഭാവികളെ നിരീക്ഷിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയത് ആര്‍എസ്എസിന്റെ വളര്‍ച്ചയില്‍ സര്‍ക്കാറിനും സിപിഎമ്മിനും ആശങ്കയുള്ളതിനാലാണ്. സിപിഎമ്മിലുള്ള ആര്‍എസ്എസ്-ബിജെപി ചായ്വുള്ളവരെ കണ്ടെത്താനും സ്പെഷ്യല്‍ ബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വന്തം അണികളെപ്പോലും വിശ്വാസമില്ലാത്ത ആളായി പിണറായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: