ഹോം » കായികം » 

സിദ്ധാര്‍ത്ഥിന്റെ നേട്ടത്തിന് തിളക്കമേറെ

October 24, 2017

കെ.സി.സിദ്ധാര്‍ത്ഥ് കായിക അദ്ധ്യാപകന്‍ മധു മാസ്റ്റര്‍ക്കൊപ്പം

കാസര്‍കോട്: പരിമിതികളില്‍ തളരാതെ പടവെട്ടി പരിശീലനം നടത്തി സംസ്ഥാനതലത്തില്‍ മത്സരിച്ച മയ്യിച്ചയിലെ കെ.സി.സിദ്ധാര്‍ത്ഥിന് ജൂനിയര്‍ ഡിസ്‌കസ് ത്രോവില്‍ സ്വര്‍ണ്ണ മെഡല്‍. സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മൂന്നുതവണ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ താരമായിരുന്ന കെ.സി.ഗിരീഷിന്റെയും കെ.രേഷ്മയുടെയും മകനാണ് കാസര്‍കോട് കുട്ടമത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥന്‍.

സ്‌കൂളിലെ കായിക അദ്ധ്യാപകന്‍ മധു മാസ്റ്ററുടെ ശിക്ഷണത്തിലാണ് സിദ്ധാര്‍ഥ് പരിശീലനം നടത്തിയിരുന്നത്. 45.46 മീറ്റര്‍ എറിഞ്ഞു കൊണ്ടാണ് സിദ്ധാര്‍ഥ് മികവ് തെളിയിച്ചത്. 47 മീറ്ററാണ് സംസ്ഥാന റിക്കാര്‍ഡ്. സിദ്ധാര്‍ത്ഥിന്റെ പിതാവിനെ കൂടാതെ പിതൃ സഹോദരി ഗീത ദേശീയ കബഡി താരമായിരുന്നു.

ഗീതയുടെ മകന്‍ പി ശ്രീയേഷ് ഡിസ്‌ക്കസില്‍ സംസ്ഥാന തലത്തില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. സിദ്ധാര്‍ത്ഥിന്റെ ഇളയച്ഛന്‍ സതീശനും സംസ്ഥാന തലത്തില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ കായിക മേഖലയില്‍ ഇത്രയേറെ മികവുകള്‍ കരസ്ഥമാക്കിയ ഒരു കുടുംബം സംസ്ഥാനത്തിന് തന്നെ മാതൃകയാവുകയാണ്.

 

Related News from Archive
Editor's Pick