കോഴിക്കോട്: കോഴിക്കോട് ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസിന്റെ നേതൃത്വത്തില്‍ ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലി നവംബര്‍ നാല് വരെ തുടരുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തീര്‍ത്ഥാങ്കര്‍ ദാസ് ഗുപ്ത അറിയിച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ നാല് മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. അഡ്മിറ്റ് കാര്‍ഡില്‍ രണ്ട് മണി എന്നാണ് അറിയിച്ചിരുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യം പരിഗണിച്ചാണ് സമയത്തില്‍ മാറ്റം വരുത്തിയത്. റെയിന്‍ കോട്ട്, കുപ്പി വെളളം, ലഘുഭക്ഷണം എന്നിവയും അവശ്യ രേഖകളോടൊപ്പം കരുതാം. തെരഞ്ഞെടുപ്പ് നടപടികള്‍ വൈകീട്ട് വരെ നീളുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: