കോഴിക്കോട്: വിദ്യാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരതീയ വിദ്യാനികേതനിലൂടെ മൗലിക സംഭാവന നല്‍കുകയായിരുന്നു എ.വി. ഭാസ്കര്‍ജിയെന്ന് വിദ്യാഭാരതി ദക്ഷിണ ക്ഷേത്രീയ സംഘടനാ കാര്യദര്‍ശി എ.സി. ഗോപിനാഥ് പറഞ്ഞു.
ഭാരതീയ വിദ്യാനികേതന്‍ ജില്ലാ സമിതി സംഘടിപ്പിച്ച ഭാസ്കര്‍ജി അനുസ്മരണസദസ്സില് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അദ്ധ്യാപകര്‍ക്ക് പരിശീലനം ഏര്‍പ്പെടുത്തിയത് ഭാരതീയ വിദ്യാനികേതനാണ്. ഇത് പിന്നീട് വിദ്യാഭാരതി നടപ്പാക്കി. വിദ്യാര്‍ത്ഥികളില്‍ സേവാ മനോഭാവം വളര്‍ത്താനായി സേവാനിധിയും ആരംഭിച്ചത് കേരളത്തിലാണ്. വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് സമഗ്രദര്‍ശനമാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.പത്മനാഭന് അദ്ധ്യക്ഷത വഹിച്ചു.കെ. ഗംഗാധരന്, എം.ടി. വിശ്വനാഥന്, എം. മാധവന്, പി.കെ. സുകുമാരന്‍, ഡോ.സുമതി ഹരിദാസ്, കുഞ്ഞിരാമന്, സി. ഭാസ്കരന്, കെ. ഷൈനു,പ്രബോധ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: