മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച 50 ഡ്രൈവര്‍മാര്‍ പോലീസ് കസ്റ്റഡിയില്‍

Tuesday 24 October 2017 11:08 am IST

കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ച 50 സ്കൂള്‍ ബസ് ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് എറണാകുളം റേഞ്ച് ഐജി പി.വിജയന്‍ അറിയിച്ചു. ജ്യുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചുള്ള കുറ്റങ്ങളും ഡ്രൈവര്‍മാര്‍ക്കെതിരെ ചുമത്തും. സ്കൂള്‍ നേരിട്ട് നടത്തുന്ന ബസ് സര്‍വീസ് ആണെങ്കില്‍ ഉത്തരവാദിത്തം സ്കൂള്‍ അധികൃതര്‍ക്കും ഉണ്ടെന്നും ഐ.ജി വ്യക്തമാക്കി. പരിധിക്കപ്പുറം കുട്ടികളെ കയറ്റിയ 90 വാഹനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഡ്രൈവര്‍മാര്‍ കുടുങ്ങിയത്. ഓപ്പറേഷൻ ലിറ്റിൽ സ്റ്റാർ എന്ന പേരിലായിരുന്നു പരിശോധന.