പരമേശ്വര്‍ജിയുടെ ജീവിതം സ്വയംസേവകര്‍ മാതൃകയാക്കണം

Tuesday 24 October 2017 1:52 pm IST

  തിരുവനന്തപുരം : പരമേശ്വര്‍ജിയുടെ ജീവിതം സ്വയം സേവകര്‍ മാതൃകയാക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പരമേശ്വര്‍ജിയുടെ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിനായി സര്‍വതും സമര്‍പ്പിച്ച വ്യക്തിയാണ് പരമേശ്വര്‍ജി. അദ്ദേഹത്തിന്റ ജീവിതം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതായും മോഹന്‍ ഭാഗവത് പറഞ്ഞു. ലക്ഷ്യം നേടാന്‍ ആത്മവിശ്വാസം പരമപ്രധാനമാണ്. നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എംഎല്‍എ ഒ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ സംയോജക് ജെ നന്ദകുമാര്‍, എം പി സുരേഷ് ഗോപി എന്നിവര്‍ പങ്കെടുത്തു.