ചവറ: പന്മന, വെറ്റമുക്ക് പാലപ്പുഴമുക്ക്- മല്ലേയില്‍ ജങ്ഷന് റോഡ് സഞ്ചാരയോഗ്യമാക്കണം എന്നാവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. റോഡില്‍ രണ്ടടി പൊക്കത്തില്‍ മലിനജലം കെട്ടിക്കിടക്കുന്നു. ഇത് നടന്നു പോകുന്നവര്‍ക്ക് വളരെ ബുദ്ധിമുട്ടാകുന്നു. റോഡിലെ കുഴികളില്‍ വീണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്.
കഴിഞ്ഞ ദിവസം ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് റോഡിലെ കുഴിയില്‍ വീണ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റു. ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡില്‍ വെള്ളകെട്ട് ഉള്ള ഭാഗം രണ്ട് വര്‍ഷം മുമ്പ് കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഇവിടെ വെള്ളം കെട്ടിക്കിടന്നതാണ് കുഴികള്‍ രൂപപ്പെടാന്‍ കാരണം.
ഓടനിര്‍മിച്ച് കെട്ടികിടക്കുന്ന വെള്ളം ഒഴുകിപോകുന്നതിനുള്ള സംവിധാനം ഒരുക്കിയ ശേഷം വീണ്ടും ടാര്‍ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: